Malayalam




കേവലം,പ്രയോജകം,മുറ്റുവിന,അനു പ്രയോഗം

കേവലം
കര്‍ത്താവിന്റെ ഇഷ്ടപ്രകാരം ഉള്ള ക്രിയയെ സൂചിപ്പിക്കാന്‍ കേവല ക്രിയ ഉപയോഗിക്കുന്നു 

പ്രയോജകം
പര പ്രേരണയെ സൂചിപ്പിക്കുന്ന ക്രിയയെ  പ്രയോജക ക്രിയ എന്ന് പറയാം

ഉദാ:
കേവലം: ഉറങ്ങുന്നു
പ്രയോജകം : ഉറക്കുന്ന്നു


കാരിതം/ അകാരിതം  കേവല പ്രകൃതിയില്‍ സ്വര ആദിയായ  പ്രത്യയം ചേരുമ്പോള്‍ ഭൂത കലതിനോഴികെ മറ്റെല്ലയ്പോഴും 'ക്ക് ' എന്നാ വര്‍ണങ്ങള്‍ ഇട നിലയായി വരുന്ന കൃതിയെ കാരിതം എന്നും  അതില്ലാത്ത കൃതിയെ അകാരിതം എന്നും പറയുന്നു

കാരിതം : നടക്കുന്നു
അകാരിതം : ചെയ്യുന്നു

മുറ്റുവിന- ഒരു പടത്തിനും കീഴടങ്ങാതെ സ്വതന്ത്രമായി നില്‍ക്കുന്ന കൃതിയെ മുറ്റുവിന എന്ന് പറയുന്നു .[പൂര്‍ണമായ ക്രിയ ]
പറ്റു വിന- മറ്റു പടങ്ങള്‍ക്ക് കീഴടങ്ങി നില്‍ക്കുന്ന കൃതി [അപൂര്‍ണമായ ക്രിയ ]

ഉദാ: 
മുറ്റുവിന: പറയുന്നു, പറഞ്ഞു
പറ്റു വിന : പറയുന്ന കാര്യം, പറഞ്ഞു കേട്ട

അനു പ്രയോഗം/ പ്രാക് പ്രയോഗം
അര്‍ത്ഥത്തെ പരിഷ്കരിക്കാന്‍ കൃതിയുടെ പിന്നില്‍ പ്രത്യയങ്ങളെ പോലെ മറ്റു ദാതുക്കള്‍ ഘടിപ്പിക്കുമ്പോള്‍ , ഈ ധാതുവിനെ അനുപ്രയോഗം എന്ന് പറയുന്നു , ആ പ്രധാന കൃതിക്ക് പ്രാക് പ്രയോഗം എന്ന് പറയുന്നു .
ഉദാ: 'പത്രം കൈയില്‍ നിന്ന് വീണു പോയി '-
അനുപ്രയോഗം: പോയി
പ്രക്പ്രയോഗം: വീണു

നാനാര്‍ത്ഥം
ഒരു വാക്കിന് വരുന്ന വ്യത്യസ്തമായ അര്‍ത്ഥങ്ങളെ നാനാര്‍ത്ഥങ്ങള്‍ എന്ന് പറയാം 
ഉദാ: 
മാനം: ആകാശം, അഭിമാനം

പര്യായം
ഒരു വാക്കിന്റെ അര്‍ത്ഥത്തില്‍ ഉള്ള മറ്റു വാക്കുകളെ പര്യായം എന്ന് പറയാം.

ഉദാ:

ശത്രു : അരി, രിപു, വൈരി  




സമാസം,സന്ധി

സമാസം- Samasam:  പരസ്പര ആശ്രയമുള്ള പദങ്ങള്‍ കൂടി ചേര്‍ന്ന് ഏകാര്‍ത്ത പ്രതീതി ഉണ്ടാക്കും വിധം ഒറ്റ പദത്തെ പോലെ പെരുമാറുന്നതിനെ  സമാസം  എന്ന് പറയുന്നു 

അവ്യയീ ഭവന്‍  - പൂര്‍വ പദാര്‍ത്ഥ  പ്രധാനം
താള്‍ പുരുഷന്‍ - ഉത്തര പദാര്‍ത്ഥ പ്രധാനം
ദ്വാന്ത്വന്‍ - സര്‍വ പദാര്‍ത്ഥ പ്രധാനം
ബഹ്വ്രീഹി -   അന്യ പദാര്‍ത്ഥ പ്രധാനം

സന്ധി - Sandhi :
ലോപം
അഗമം
ദ്വിത്വം 
ആദേശം

വിഭക്തി - നാമ പദത്തിന് വാക്യത്തിലെ കൃതിയോടോ അല്ലെങ്കില്‍ മറ്റൊരു നാമതോടോ ഉള്ള ബന്ധം കുറിക്കുന്നതിന് , നാമത്തില്‍ ചെയ്യുന്ന രൂപ ഭേദം ആണ് വിഭക്തി.

 

കാരകം : ക്രിയ നടത്തുന്ന വസ്തു ;


കാരകം അര്‍ത്ഥ താളത്തിനും വിഭക്തി ഭാഷ രൂപത്തിനും പ്രാധാന്യം കൊടുക്കുന്നു 


വിഭാക്തിയുടെ പേര് - പ്രത്യയം    - ഉദാ 1 : ഉദാ 2 : കാരകം 


നിര്ധേഷിക- നാമ രൂപം തന്നെ    അമ്മ - നീ- കര്‍ത്താവു 
പ്രതിഗ്രാഹിക - എ - അമ്മയെ - നിന്നെ - കര്‍മം
സംയോജിക - ഓട് - അമ്മയോട്- നിന്നോട് - സാക്ഷി 
ഉധേഷിക - ക്, ന്, ന്ന് - അമ്മയ്ക്ക് - നിനക്ക് -സ്വാമി
പ്രയോജിക- ആല്‍ - അമ്മയാല്‍ - നിന്നാല്‍- കാരണം, കരണം
സംബന്ധിക - ഉടെ , ഇന്റെ - അമ്മയുടെ - നിന്റെ - ഇല്ല
ആധാരിക - ഇല്‍, കല്‍    - അമ്മയില്‍ - നിങ്കല്‍ - അധികരണം


ഖില നാമം : ചില നാമങ്ങള്‍ക്ക് ചില വിഭാക്തികളില്‍ മാത്രമേ പ്രയോഗം ഉള്ളു . ഇത്തരം നാമത്തെ ഖില നാമങ്ങള്‍ എന്ന് പറയാം .
ഉദാ: കാലം, ദേശം, ദിക്ക്, രീതി .


തധിതം : നാമങ്ങളില്‍ നിന്നും വിശേഷണങ്ങളില്‍ നിന്നും ഉണ്ടാകുന്ന പുതിയ നാമങ്ങളെ തധിതം എന്ന് പറയുന്നു.
ഉദാ: മണ്ടന്‍ -> തധിതം - മണ്ടത്തരം   




No comments:

Post a Comment